നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ആഡം ആർ. ഹോൾസ്

ഒരു പുതിയ ഹൃദയം ആവശ്യമുണ്ടോ?

വാര്‍ത്ത നിരാശാജനകമായിരുന്നു. എന്റെ പിതാവിന് നെഞ്ചു വേദനയായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ ഹൃദയ പരിശോധന ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. ഫലമോ? മൂന്ന് ഹൃദയ ധമനികളില്‍ ബ്ലോക്ക്.

ട്രിപ്പിള്‍ - ബൈപ്പാസ് സര്‍ജറി ഫെബ്രുവരി 14 നു നടത്താന്‍ നിശ്ചയിച്ചു. ഡാഡി, ഉത്കണ്ഠാകുലനായിരുന്നു

വെങ്കിലും ആ തീയതിയെ പ്രതീക്ഷാ ലക്ഷണമായി കണ്ടു: 'വാലെന്റൈന്‍ ദിനത്തില്‍ എനിക്കൊരു പുതിയ ഹൃദയം ലഭിക്കാന്‍ പോകുന്നു!'' അത് സംഭവിച്ചു. സര്‍ജറി വിജയകരമായിരുന്നു. രോഗാതുരമായിരുന്ന ഹൃദയത്തിലൂടെ - ഇപ്പോള്‍ 'പുതുക്കപ്പെട്ട' ഹൃദയത്തിലൂടെ - ജീവദായ രക്തം ഒഴുകിത്തുടങ്ങി.

ദൈവം നമുക്കും ഒരു പുതുജീവിതം വാഗ്ദാനം ചെയ്യുന്നു എന്നാണ് എന്റെ പിതാവിന്റെ സര്‍ജറി എന്നെ ഓര്‍മ്മിപ്പിച്ചത്. പാപം നമ്മുടെ ആത്മീയ 'ധമനി' കളെ - ദൈവവുമായി ബന്ധം പുലര്‍ത്താനുള്ള നമ്മുടെ കഴിവിനെ - തടസ്സപ്പെടുത്തിയതിനാല്‍, അവയുടെ തടസ്സം നീക്കുവാന്‍ നമുക്ക് ആത്മീയ 'ശസ്ത്രക്രിയ'' ആവശ്യമാണ്.

അതാണ് യെഹെസ്‌കേല്‍ 36:26 ല്‍ ദൈവം തന്റെ ജനത്തിനു വാഗ്ദത്തം ചെയ്തത്. അവന്‍ യിസ്രായേല്യര്‍ക്ക് ഉറപ്പ് കൊടുത്തു: 'ഞാന്‍ നിങ്ങളുടെമേല്‍ നിര്‍മ്മലജലം തളിക്കും; നിങ്ങള്‍ നിര്‍മ്മലരായിത്തീരും, ഞാന്‍ നിങ്ങളുടെ സകലമലിനതയെയും സകല വിഗ്രഹങ്ങളെയും നീക്കി നിങ്ങളെ നിര്‍മ്മലീകരിക്കും' (വാ. 25). വീണ്ടും അവന്‍ അവര്‍ക്ക് ഉറപ്പു കൊടുത്തു, 'ഞാന്‍ എന്റെ ആത്മാവിനെ നിങ്ങളുടെ ഉള്ളില്‍ ആക്കും'' (വാ. 27). പ്രത്യാശ നഷ്ടപ്പെട്ട ഒരു ജനത്തിന്, അവരുടെ ജീവിതങ്ങളെ പുതുക്കാന്‍ കഴിവുള്ളവന്‍ എന്ന നിലയില്‍ ദൈവം പുതിയ തുടക്കം വാഗ്ദാനം ചെയ്തു.

ആ വാഗ്ദത്തം യേശുവിന്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും ആത്യന്തികമായി നിറവേറി. നാം അവനില്‍ ആശ്രയിക്കുമ്പോള്‍ നമ്മുടെ പാപത്തില്‍ നിന്നും പ്രതീക്ഷയറ്റ അവസ്ഥയില്‍ നിന്നും മോചനവും ശുദ്ധീകരണവും പ്രാപിച്ച ഒരു പുതിയ ആത്മീയ ഹൃദയം നാം പ്രാപിക്കുന്നു. ക്രിസ്തുവിന്റെ ആത്മാവിനാല്‍ നിറയപ്പെട്ട നമ്മുടെ പുതിയ ഹൃദയം, ദൈവത്തിന്റെ ആത്മീയ ജീവരക്തത്താല്‍ 'ജീവന്റെ പുതുക്കത്തില്‍ ജീവിക്കുന്നു'' (റോമര്‍ 6:4).

വൈകലുകൾ പ്രതീക്ഷിക്കുക

നീ എന്നെ കളിപ്പിക്കുകയാണോ? ഞാൻ മുന്നമേ വൈകിപ്പോയിരിക്കുന്നു. എന്നാൽ, എന്‍റെ  പ്രതീക്ഷകൾ ക്രമപ്പെടുത്തുക എന്നാണ് എന്‍റെ മുന്നിലുള്ള വഴിയടയാളം എന്നോട് നിർദ്ദേശിക്കുന്നത്,: അത് രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്, "വൈകലുകൾ പ്രതീക്ഷിക്കുക." ഗതാഗതം സാവധാനഗതിയിലേയ്ക്ക് വന്നു കൊണ്ടിരുന്നു.

എനിക്ക് ചിരിക്കേണ്ടതുണ്ടായിരുന്നു: എന്‍റെ മികച്ച സമയക്രമത്തിൽ കാര്യങ്ങൾ സംഭവിക്കണമെന്ന്  ഞാൻ പ്രതീക്ഷിക്കുന്നു. റോഡ് നിർമ്മാണം ഞാൻ പ്രതീക്ഷിക്കുന്നില്ല.

ഒരു ആത്മീയ തലത്തിൽ നോക്കിയാൽ, നമ്മിൽ കുറച്ചുപേർ നമ്മുടെ ജീവിതത്തെ മന്ദീഭവിപ്പിക്കുന്ന അല്ലെങ്കിൽ നമ്മുടെ ജീവിതമാർഗം പുനഃക്രമീകരിക്കുന്ന പ്രതിസന്ധികൾക്കായി തയ്യാറായിരിക്കുന്നു. എന്നിട്ടും, ഞാൻ അതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, സാഹചര്യങ്ങൾ എന്നെ - വലുതും ചെറുതുമായ വഴികളിലൂടെ- പല തവണ എന്നെ വ്യതിചലിപ്പിച്ചത്, ഓർത്തെടുക്കുവാനാകും. വൈകലുകൾ സംഭവിക്കാം.

"വൈകലുകൾ പ്രതീക്ഷിക്കുക" എന്നൊരു അടയാളം ഒരിക്കലും ശലോമോൻ കണ്ടിട്ടില്ല. എന്നാൽ സദൃശ്യവാക്യങ്ങൾ 16-ൽ ദൈവീകകരുതലിൻ മാർഗ്ഗദർശനവുമായി നമ്മുടെ പദ്ധതികളെ, അവൻ വൈപരീത്യം ചെയ്തു നോക്കുന്നു. ഒന്നാം ഖണ്ഡികയയ്ക്ക് ഇങ്ങനെ ഒരു ഭാവാർത്ഥവിവരണം നൽകുവാൻ സാധിക്കും: "മർത്ത്യർ വിപുലമായ പദ്ധതികൾ ഒരുക്കുന്നു, എന്നാൽ അന്തിമവാക്ക് ദൈവത്തിന്‍റേതാണ്." വാക്യം 9-ൽ ശലോമോൻ ആ ആശയം പുനഃപ്രസ്താവിക്കുന്നു,"നാം [നമ്മുടെ] പദ്ധതി ഒരുക്കുന്നു, ... യഹോവ [നമ്മുടെ] കാലടികളെ ക്രമപ്പെടുത്തുന്നു. "മറ്റൊരു തരത്തിൽ പറഞ്ഞാൽ, സംഭവിക്കേണ്ടതിനെക്കുറിച്ച് നമുക്ക് ചില ആശയങ്ങൾ ഉണ്ട്, പക്ഷേ ചിലപ്പോൾ ദൈവത്തിന് നമുക്ക് വേണ്ടി മറ്റൊരു പാത ഉണ്ട്.

ഈ ആത്മീയ സത്യത്തിന്‍റെ പാത ഞാൻ എങ്ങനെയാണ് വിട്ടു പോകുന്നത്? ചിലപ്പോഴൊക്കെ ഞാൻ എന്‍റെ പദ്ധതികൾ തയ്യാറാക്കുന്നു, എന്നാൽ അവന്‍റെ പദ്ധതികൾ എന്തൊക്കെയാണെന്നു ചോദിക്കാൻ മറന്നുപോകുന്നു. തടസ്സങ്ങൾ മദ്ധ്യേ വന്നാൽ എനിക്ക് നിരാശയുണ്ട്.

എന്നാൽ, ആ ആശങ്കയ്ക്കു പകരം, ശലോമോൻ പഠിപ്പിക്കുന്നത് പോലെ, നാം പ്രാർഥനാപൂർവ്വം അവനെ അന്വേഷിക്കുമ്പോൾ, അവന്‍റെ നടത്തിപ്പിനായ് കാത്തിരിക്കുമ്പോൾ, അതെ -  നമ്മെ നിരന്തരം വഴിതിരിച്ചുവിടുവാൻ അനുവദിക്കുമ്പോൾ, ദൈവം നമ്മെ പടിപടിയായി വഴി നയിക്കും.

എവിടേയ്ക്കാകുന്നു നിങ്ങൾ നയിക്കപ്പെടുന്നത്?

എന്താകുന്നു നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യത്തെ നിർണ്ണയിക്കുന്നത്? ഒരിയ്ക്കൽ ആ ചോദ്യത്തിനുള്ള ഉത്തരം ഒരു വിചിത്രമായ സ്ഥലത്തുനിന്ന് ഞാൻ കേട്ടു: അത് ഒരു മോട്ടോർ സൈക്കിൾ പരിശീലന പാഠ്യക്രമത്തിലായിരുന്നു. ഞാനും എന്റെ ചില സ്നേഹിതന്മാരും സവാരി ചെയ്യാൻ ആഗ്രഹിച്ചു, അതുകൊണ്ട് അത് എപ്രകാരമായിരിയ്ക്കണം എന്ന് പഠിക്കാൻ ഇരുന്നു. ഞങ്ങളുടെ പരിശീലനത്തിന്റെ ഭാഗമായി “ലക്ഷ്യം നിർണ്ണയിക്കുക” എന്ന ഒരു വിഷയം ഉണ്ട്.

 ക്രമേണ, ഞങ്ങളുടെ അദ്ധ്യാപകൻ പറഞ്ഞു, “നിങ്ങൾ അപ്രതീക്ഷിതമായി ഒരു തടസ്സം നേരിടാൻ പോകുകയാണ്. നിങ്ങൾ പരിഭ്രമിച്ചു നോക്കിയാൽ - നിങ്ങൾ ലക്ഷ്യം നിർണ്ണയിച്ചാൽ - നിങ്ങൾ അതിലേയ്ക്ക് നേരെ ഓടിച്ചു കയറും. എന്നാൽ നിങ്ങൾ മുകളിലേയ്ക്കു നോക്കുകയും നിങ്ങൾ പോകേണ്ട ഇടത്തേയ്ക്ക് ഒരു വശത്തുനിന്ന് മറ്റൊരു വശത്തേക്ക് പോകുകയും സാധാരണയായി അതിൽ നിന്ന് ഒഴിവാകും. എന്നിട്ട് അദ്ദേഹം കൂട്ടിച്ചേർത്തു, “നിങ്ങൾ എവിടേയ്ക്കാണോ നോക്കുന്നത്, ആ ലക്ഷ്യത്തിലേക്കാണ് നിങ്ങൾ പോകുവാൻ പോകുന്നത്.”

 അത് നമ്മുടെ ആത്മീക ജീവിതത്തിലും പ്രായോഗികമാക്കുവാനുള്ള ലഘുവും എന്നാൽ പരമമായതുമായ തത്വമാണ്. നാം “ലക്ഷ്യം നിർണ്ണയിക്കുമ്പോൾ’’ – നമ്മുടെ പ്രശ്നങ്ങളിലേയ്ക്കും

സംഘർഷങ്ങളിലേയ്ക്കും – നാം നമ്മുടെ ജീവിതം സ്വയമേവ അവയിലേയ്ക്ക് ക്രമപ്പെടുത്തും.

 എന്നിരുന്നാലും, നമ്മുടെ പ്രശ്നങ്ങൾക്ക് അതീതമായി  നമ്മെ സഹായിപ്പാൻ കഴിയുന്നവനിലേയ്ക്ക് നോക്കുവാൻ തിരുവെഴുത്തു നമ്മെ പ്രോത്സാഹിപ്പിക്കുന്നു. സങ്കീർത്തനം 121:1-ൽ നാം വായിക്കുന്നു, “ഞാൻ എന്റെ കണ്ണ് പർവതങ്ങളിലേക്ക് ഉയർത്തുന്നു; എനിക്കു സഹായം എവിടെനിന്നു വരും?” എന്നിട്ട് സങ്കീർത്തനക്കാരൻ ഉത്തരം പറയുന്നു: “എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കൽനിന്നു വരുന്നു…. യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും ഇന്നുമുതൽ എന്നേക്കും പരിപാലിക്കും” (വാക്യം 2, 8).

 ചിലപ്പോൾ നമ്മുടെ തടസ്സങ്ങൾ തരണം ചെയ്യാനാവാത്തതാണെന്ന് തോന്നാം. എന്നാൽ നമ്മുടെ ക്ലേശങ്ങൾ നമ്മുടെ കാഴ്ചപ്പാടിനെ കീഴടക്കുന്നതിനു പകരം അതിനുപരിയായി കാണുവാനുള്ള   സഹായത്തിനായി ദൈവം തന്നിലേയ്ക്ക് നോക്കുവാൻ നമ്മെ ക്ഷണിയ്ക്കുന്നു.

പ്രത്യാശയാണ് നമ്മുടെ തന്ത്രം

ഇതു ഞാന്‍ എഴുതുമ്പോള്‍, എന്‍റെ ഇഷ്ട ഫുട്ബോള്‍ ടീം തുടര്‍ച്ചയായ എട്ടു തോല്‍വികള്‍ ഏറ്റുവാങ്ങി. ഓരോ പരാജയത്തിലും ഈ സീസണില്‍ അവര്‍ക്കു തിരിച്ചു വരാന്‍ കഴിയുമെന്ന പ്രതീക്ഷ മങ്ങിക്കൊണ്ടിരുന്നു. കോച്ച് ആഴ്ചതോറും മാറ്റങ്ങള്‍ വരുത്തി, എന്നിട്ടും അതു ജയത്തില്‍ കലാശിച്ചില്ല. എന്‍റെ സഹപ്രവര്‍ത്തകരോടു സംസാരിക്കുമ്പോള്‍, വ്യത്യസ്ത ഫലത്തിനായി കാത്തിരിക്കുന്നതുകൊണ്ടു മാത്രം അതു ഉറപ്പു പറയാനാവില്ല എന്നു ഞാന്‍ തമാശയായി പറഞ്ഞു. "പ്രത്യാശ ഒരു തന്ത്രമല്ല" എന്നാണു ഞാന്‍ പറഞ്ഞത്.

ഫുട്ബോളില്‍ അതു ശരിയാണ്. എന്നാല്‍ നമ്മുടെ ആത്മീയ ജീവിതത്തില്‍ അതു നേരെ തിരിച്ചാണ്. ദൈവത്തിലുള്ള പ്രത്യാശ വളര്‍ത്തിയെടുക്കുന്നത് ഒരു തന്ത്രമാണെന്നു മാത്രമല്ല, വിശ്വാസത്തോടും ആശ്രയത്തോടും കൂടി അവനോടു പറ്റിനില്ക്കുന്നത് മാത്രമാണ് ഏക തന്ത്രം. ഇതു പലപ്പോഴും നമ്മെ നിരാശപ്പെടുത്തിയേക്കാം, എങ്കിലും പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രത്യാശ നമ്മെ ദൈവത്തിന്‍റെ സത്യത്തിലും ശക്തിയിലും നങ്കൂരമുറപ്പിക്കുവാന്‍ സഹായിക്കും.

മീഖാ ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കി. യിസ്രായേല്‍ ദൈവത്തില്‍ നിന്നും അകന്നുപോയത് അവന്‍റെ ഹൃദയത്തെ തകര്‍ത്തിരുന്നു. "എനിക്ക് അയ്യോ കഷ്ടം! ... ഭക്തിമാന്‍ ഭൂമിയില്‍നിന്നു നശിച്ചുപോയി, മനുഷ്യരുടെ ഇടയില്‍ നേരുള്ളവന്‍ ആരുമില്ല" (മീഖാ 7:1-2). എന്നാല്‍ തുടര്‍ന്ന് അവന്‍ തന്‍റെ യഥാര്‍ത്ഥ പ്രത്യാശയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു: "ഞാനോ യഹോവയിങ്കലേക്കു നോക്കും; എന്‍റെ രക്ഷയുടെ ദൈവത്തിനായി കാത്തിരിക്കും; എന്‍റെ ദൈവം എന്‍റെ പ്രാര്‍ത്ഥന കേള്‍ക്കും" (വാ. 7).

കഷ്ട സമയങ്ങളില്‍ പ്രത്യാശ നിലനിര്‍ത്തുവാന്‍ എന്തു ചെയ്യണം? മീഖാ നമുക്കു കാണിച്ചു തരുന്നു: പ്രത്യാശിക്കുക, കാത്തിരിക്കുക, പ്രാര്‍ത്ഥിക്കുക, ഓര്‍മ്മിക്കുക. നമ്മുടെ സാഹചര്യങ്ങള്‍ പ്രതികൂലമായിരിക്കുമ്പോഴും ദൈവം നമ്മുടെ നിലവിളികള്‍ കേള്‍ക്കുന്നു. ഈ നിമിഷങ്ങളില്‍, ദൈവത്തിലുള്ള നമ്മുടെ പ്രത്യാശയില്‍ മുറുകെപ്പിടിക്കുന്നതും അതിനനുസരിച്ചു പ്രവര്‍ത്തിക്കുന്നതും ഒരു തന്ത്രമാണ്, ജീവിതത്തിന്‍റെ പ്രതികൂല കാലാവസ്ഥയില്‍ നമ്മെ സഹായിക്കുന്ന ഏക തന്ത്രം.